THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, May 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇന്ത്യൻ ദമ്പതികൾ അമേരിക്കയിൽ കുത്തേറ്റ് മരിച്ച നിലയിൽ; യുവതി 7 മാസം ഗർഭിണി

ഇന്ത്യൻ ദമ്പതികൾ അമേരിക്കയിൽ കുത്തേറ്റ് മരിച്ച നിലയിൽ; യുവതി 7 മാസം ഗർഭിണി

ന്യൂ ജെഴ്സി: ഇന്ത്യക്കാരായ ദമ്പതികളെ അമേരിക്കയിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ ബാലാജി ഭരത് രുദ്രാവർ, ഭാര്യ ആരതി ബാലാജി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ന്യൂജഴ്‌സിയിലെ നോർത്ത് ആലിംഗ്ടൺ ബറോയിലുള്ള വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ നാല് വയസുകാരിയായ മകൾ വീടിന്റെ ബാൽക്കണിയിൽ നിന്ന് കരയുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇരുവരും കുത്തേറ്റ നിലയിലായിരുന്നു. മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛൻ ഭരത് രുദ്രാവറിനെ പോലീസ് വിവരം അറിയിച്ചു. മരുമകൾ ഏഴ് മാസം ഗർഭിണിയായിരുന്നുവെന്നും പ്രസവത്തിനായി തങ്ങൾ യുഎസിലേക്ക് പോകാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും അച്ഛൻ അറിയിച്ചു.

നാല് വയസുകാരിയായ മകൾ ഇപ്പോൾ അയൽവാസിയുടെ കൂടെയാണുള്ളത്. മകന്റേത് സന്തോഷമായ കുടുംബം ആയിരുന്നുവെന്നും മരണ കാരണം വ്യക്തമല്ലെന്നും അച്ഛൻ പോലീസിനോട് പറഞ്ഞു. 2014ൽ വിവാഹിതരായ ബാലാജിയും ആരതിയും 2015ലാണ് അമേരിക്കയിലേക്ക് പോകുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments