THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America ഇൻഡ്യാനാ പോളിസ് വെടിവെപ്പ്: കൊല്ലപ്പെട്ട സിഖ് വംശജരുടെ കുടുംബങ്ങൾക്ക് സഹായം നൽകുമെന്ന് എസ്.ജയശങ്കർ

ഇൻഡ്യാനാ പോളിസ് വെടിവെപ്പ്: കൊല്ലപ്പെട്ട സിഖ് വംശജരുടെ കുടുംബങ്ങൾക്ക് സഹായം നൽകുമെന്ന് എസ്.ജയശങ്കർ

ന്യൂയോർക്ക്: അമേരിക്കയിലെ ഇൻഡ്യാനാ പോളിസിൽ വെടിയേറ്റ് മരിച്ച നാല് സിഖ് വംശജരുടെ കുടുംബങ്ങൾക്ക് വേണ്ട എല്ലാ സഹായവും നൽകുമെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ അറിയിച്ചു. വെടിവയ്പിൽ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കറും ഞെട്ടൽ രേഖപ്പെടുത്തി. ‘അമേരിക്കയിലെ സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർക്ക് വലിയ ഞെട്ടലാണുണ്ടാക്കിയിരിക്കുന്നത്. ചിക്കാഗോയിലെ ഇന്ത്യൻ നയതന്ത്രകാര്യാലയം മരണപ്പെ ട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് സന്ദർശിച്ച് വേണ്ട നടപടികളും സഹായവും നൽകുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.’ എസ്.ജയശങ്കർ പറഞ്ഞു.

യുഎസ് നഗരമായ ഇൻഡ്യാനപൊലിസിലെ എയർപോർട്ടിനടുത്തുള്ള ഫെഡെക്സ് വെയർ ഹൗസിൽ നടന്ന വെടിവയ്പിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു. 19 വയസ്സുള്ള ബ്രാൻഡൺ സ്‌കോട്ട ഹോൾ എന്ന യുവാവാണ് വെടിവെച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ ഫെഡെക്സ് കൊറിയർ കമ്പനിയിലെ മുൻ ജീവന ക്കാരനാണ്. വെടിവെപ്പിന് ശേഷം ഇയാൾ പോലീസ് വരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ആത്മഹത്യ ചെയ്തു.

ചിക്കാഗോയിലെ കോൺസുലേറ്റ് ജനറൽ ഇൻഡ്യാനപൊളിസ് മേയറുമായും കമ്മ്യൂണിറ്റി നേതാക്കളുമായും ബന്ധപ്പെട്ടു. സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments