THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സി ബി ഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ

സി ബി ഐ വീണ്ടും അന്വേഷിക്കട്ടെ സത്യം പുറത്തു വരട്ടെ

തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട നമ്പി നാരായണനെതിരായ ഗൂഢാലോചനാ കേസ് അന്വേഷിക്കാൻ സിബിഐയോട് സുപ്രീം കോടതി നിർദ്ദേശിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ആരോപണവിധേയരായ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ രംഗത്തെത്തി. അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന സിബി മാത്യൂസ്, ചാരക്കേസ് ആദ്യമായി റിപ്പോർട്ട് ചെയ്ത സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരുന്ന എസ് വിജയൻ, അന്നത്തെ ഡിവൈഎസ് പി കെ.കെ. ജോഷ്വാ എന്നിവരാണ് പ്രതികരിച്ചത്.സിബി മാത്യൂസ് സുപ്രീം കോടതി നിയോഗിച്ച ജയിൻ കമ്മിറ്റി എന്റെ ഭാഗം കേൾക്കാതെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. രണ്ട് ഐഎഎസ് ഉദ്യോഗസ്ഥർ ഉണ്ടായിട്ടും ഒന്ന് വിളിച്ച് അന്വേഷിക്കുക പോലും ചെയ്തില്ല. ചാരക്കേസിൽ സ്വന്തം നിലയിലല്ല പകരം ഉദ്യോഗസ്ഥനെന്ന നിലയിലാണ് അന്വേഷണം നടത്തിയത്. സിബിഐ എന്റെ ഭാഗം വിശദീകരിക്കാൻ അവസരം തരുമെന്നാണ് കരുതുന്നത്. എസ് വിജയൻഏത് അന്വേഷണത്തെയും നേരിടാൻ തയ്യാർ. എന്താണ് ഈ കേസിൽ സംഭവിച്ചതെന്ന് പറയാൻ എനിക്ക് ഒരിടത്തും കഴിഞ്ഞിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച സമിതിയും ഇക്കാര്യം ചോദിച്ചില്ല. ഗൂഢാലോചന അന്വേഷിക്കുന്ന സംഘത്തിന് മുന്നിൽ വസ്തുതകൾ പറയാൻ കഴിയുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments