THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജമ്മു കശ്മീരിലെ ക്ഷേത്ര സമുച്ചയത്തിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി ; സമീപത്തെ റോഡരികിൽ അജ്ഞാത...

ജമ്മു കശ്മീരിലെ ക്ഷേത്ര സമുച്ചയത്തിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി ; സമീപത്തെ റോഡരികിൽ അജ്ഞാത മൃതദേഹവും

ശ്രീനഗർ: ജമ്മു കശ്മീരിലെ ക്ഷേത്ര സമുച്ചയത്തിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തി . മധ്യപ്രദേശ് സ്വദേശിയായ ബ്രിജ് മോഹനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള അഖ്‌നൂരിലെ ക്ഷേത്ര സമുച്ചയത്തിലാണ് സംഭവം.

കഴിഞ്ഞ 20 വർഷമായി കാമേശ്വർ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു മോഹൻ . അടുത്തകാലത്താണ് കശ്മീരിലെ ക്ഷേത്രത്തിൽ എത്തിയത് . മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി .

അതേസമയം, ജുവൽ ചൗക്ക് ഭാഗത്തെ റോഡരികിൽ നിന്ന് അജ്ഞാതനായ വൃദ്ധന്റെ മൃതദേഹവും പോലീസ് ഒരു കണ്ടെത്തി. കഴിഞ്ഞ ഒരാഴ്ചയായി ഇയാൾ ഈ പരിസരം കേന്ദ്രികരിച്ച് നടന്നിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു . ഇയാളെ തിരിച്ചറിയാനും, മരണകാരണം കണ്ടെത്താനും പോലീസ് നടപടികൾ ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments