THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്

ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും രാജ്യസഭയിലേക്ക്

തിരുവനന്തപുരം: ജോൺ ബ്രിട്ടാസും വി ശിവദാസനും രാജ്യസഭയിലേക്ക് മത്സരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. മുഖ്യമന്ത്രിയുടെ മുൻ മാധ്യമ ഉപദേഷ്ടാവും കൈരളി ടിവി എംഡിയുമാണ് ജോൺ ബ്രിട്ടാസ്. സിപിഎം സംസ്ഥാന സമിതിയം​ഗമാണ് ഡോ.വി ശിവദാസൻ. ഇന്ന് ചേരുന്ന എൽഡിഎഫ് യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകും.

കേരളത്തിലെ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 30-നാണ് നടക്കുക. വയലാർ രവി, പി.വി. അബ്ദുൾ വഹാബ്, കെ.കെ. രാഗേഷ് എന്നിവർ ഏപ്രിൽ 21-നു വിരമിക്കുമ്പോൾ ഒഴിയുന്ന സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 30-ന് ഒമ്പതുമുതൽ നാലുവരെയാണ് വോട്ടെടുപ്പ്. അഞ്ചിന് വോട്ടെണ്ണും. യുഡിഎഫിന്റെ സ്ഥാനാർഥി പിവി അബ്ദുൾ വഹാബ് തന്നെയാണ്. അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments