THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജസ്റ്റിസ് എൻ.വി.രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് എൻ.വി.രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജസ്റ്റിസ് എൻ.വി.രമണ അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. എൻ.വി.രമണയെ അടുത്ത ചീഫ് ജസ്റ്റിസായി നിയമിക്കുന്നതിനുള്ള ശുപാർശ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചു. ഏപ്രിൽ 24 ന് എൻ.എ.രമണ രാജ്യത്തെ 48- ാമത് ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെയുടെ കാലാവധി ഈ മാസം 23ന് അവസാനിക്കും.

1983 ഫെബ്രുവരിയിലാണ് ജസ്റ്റിസ് രമണ ആന്ധ്ര ഹൈക്കോടതിയിൽ അഭിഭാഷകനായി ചേർന്നത്. തുടർന്ന് വിവിധ സർക്കാർ പാനൽ കൗൺസലായി പ്രവർത്തിച്ചു. ഹൈദരാബാദിലെ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ കേന്ദ്രസർക്കാരിന്റെ അഡീഷണൽ സ്റ്റാൻഡിംഗ് കൗൺസലായും റെയിൽവേയുടെ സ്റ്റാൻഡിംഗ് കൗൺസലായും പ്രവർത്തിച്ചിട്ടുണ്ട്.

2014 ഫെബ്രുവരി 17നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. എന്‍ വി രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെ സര്‍വീസുണ്ട്. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ശുപാർശയിലാണ് ജസ്റ്റിസ് രമണയെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേയ്ക്ക് പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments