കണ്ണൂർ: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ എം പിയുമായ കെ സുധാകരന്റെ മകൻ സൻജോഗ് സുധാകരൻ വിവാഹിതനായി. മകന്റെ വിവാഹ വാർത്ത എം പി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. കണ്ണൂർ വാസവ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.
കണ്ണൂർ പള്ളിക്കുന്ന് ശ്രീ നിലയത്തിലെ ഡോ. എ ടി ശ്രീകുമാറിന്റെയും ബീന ശ്രീകുമാറിന്റെയും മകൾ ശ്രീലക്ഷ്മിയാണ് സൻജോഗിന്റെ ജീവിതപങ്കാളി. കോവിഡ് പ്രോട്ടോക്കോളിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ ആയിരുന്നു വിവാഹം.