THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, February 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പൊലീസ് കുത്തഴിഞ്ഞ സംവിധാനമായെന്ന് കെ.സുരേന്ദ്രൻ

പൊലീസ് കുത്തഴിഞ്ഞ സംവിധാനമായെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: പൊലീസ് കുത്തഴിഞ്ഞ സംവിധാനമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആഭ്യന്തര വകുപ്പ് ദയനീയ പരാജയം. പിണറായി ആഭ്യന്തരം ഒഴിയണമെന്നും സുരേന്ദ്രൻ പറഞ്ഞു.

adpost

മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ല. നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കാലത്തോളം കേരളം കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ല. കേരളത്തിൽ രക്തച്ചൊരിച്ചിലുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് മതഭീകരവാദികൾ നടത്തിയത്. വലിയ കലാപത്തിനായിരുന്നു പിഎഫ്ഐ ശ്രമിച്ചത്. എന്നാൽ കേന്ദ്രസർക്കാർ കൃത്യമായ സമയത്ത് അവരെ നിരോധിച്ചു. ജന്മുകാശ്മീരിൽ മതഭീകരവാദികളെ അടിച്ചൊതുക്കിയിട്ടുണ്ടെങ്കിൽ കേരളത്തിലും അവരെ അമർച്ച ചെയ്യാൻ ബിജെപി സർക്കാരിന് സാധിക്കും. സിപിഐഎമ്മും കോൺ​ഗ്രസും ലീ​ഗും നിരോധിക്കപ്പെട്ട സംഘടനയുടെ ആളുകളെ തങ്ങളുടെ കൂടെ കൂട്ടാൻ മത്സരിക്കുകയാണ്. പകൽ സിപിഐഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് രാത്രി പിഎഫ്ഐക്ക് വേണ്ടി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തവർക്ക് ഇടതുപക്ഷത്തിന് വേണ്ടിയും വോട്ട് മുസ്ലിം ലീ​ഗിന് വേണ്ടിയും ചെയ്യുന്നവരാണ് ഈകൂട്ടരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

adpost

മയക്കുമരുന്ന്- ലഹരിമാഫിയകൾ പ്രവർത്തിക്കുന്നത് മതഭീകരവാദത്തിന് വേണ്ടിയാണ്. കേരളത്തിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നത് ഭീരവാദികളാണ്. എന്നാൽ പിണറായി സർക്കാർ ഇവർക്കെതിരെ ചെറുവിരലനക്കുന്നില്ല. നാല് വോട്ടിന് വേണ്ടി കേരളത്തിലെ മതേതര പാർട്ടികൾ മതതീവ്രവാദികളുടെ പടിക്കൽ ഓച്ഛാനിച്ച് നിൽക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com