THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കരിപ്പൂരിൽ 1.15 കോടി രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

കരിപ്പൂരിൽ 1.15 കോടി രൂപയുടെ സ്വർണം പിടികൂടി; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

മലപ്പുറം: സ്വർണക്കടത്ത് കേന്ദ്രമായി മാറി കരിപ്പൂർ വിമാനത്താവളം. ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 1.15 കോടി രൂപയുടെ സ്വർണം പിടികൂടി. രണ്ട് സംഭവങ്ങളിലായാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് സ്വർണം പിടികൂടിയത്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ ആയിട്ടുണ്ട്.

മലപ്പുറം സ്വദേശിയായ സലാമാണ് കസ്റ്റഡിയിൽ ആയത്. ഇയാളുടെ ബാഗിൽ നിന്നും 1568 ഗ്രാം സ്വർണമാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് പിടിച്ചെടുത്തത്. ദുബായിൽ നിന്നും സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു ഇയാൾ കരിപ്പൂരിൽ എത്തിയത്.

ഇതേ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും ഒളിപ്പിച്ച നിലയിൽ 1262 ഗ്രാം സ്വർണം പിടിച്ചെടുത്തു. മിശ്രിത രൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ പി. എ കിരണിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments