THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news നിയമസഭാ തിരഞ്ഞെടുപ്പ് : പോളിംഗ് 74.02 ശതമാനം; വോട്ട് എണ്ണല്‍ മെയ് രണ്ടിന്

നിയമസഭാ തിരഞ്ഞെടുപ്പ് : പോളിംഗ് 74.02 ശതമാനം; വോട്ട് എണ്ണല്‍ മെയ് രണ്ടിന്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിംഗ് അവസാനിച്ചപ്പോൾ അന്തിമ റിപ്പോർട്ട് അനുസരിച്ച് 74.02 % വോട്ട് രേഖപ്പെടുത്തി. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപെടുത്തിയത്. 78.14% . ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് 67.04%. തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണല്‍ മെയ് രണ്ടിന് നടക്കും. അന്തിമ കണക്ക് വരുമ്പോള്‍ ഇനിയും പോളിങ്ങ് ശതമാനം ഉയരുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കുന്നത്. പുരുഷന്മാര്‍ 73.69 ശതമാനവും സ്ത്രീകള്‍ 73.48 ശതമാനവും ട്രാന്‍സ്‌ജെന്‍ഡര്‍ 37.37 ശതമാനവും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് 150 ബാലറ്റ് യൂണിറ്റുകളും 150 കൺട്രോൾ യൂണിറ്റുകളും 747 വിവിപാറ്റ് മെഷീനുകളും ആണ് തിരഞ്ഞെടുപ്പിനിടയിൽ തകരാറിലായത്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ നാലു ബാലറ്റ് യൂണിറ്റുകളും നാലു കൺട്രോൾ യൂണിറ്റുകളും 33 വിവിപാറ്റ് മെഷീനുകളും തകരാറിലായി. സംസ്ഥാനതലത്തിൽ 0.33 ശതമാനം ബാലറ്റ് യൂണിറ്റുകളും 0.33 ശതമാനം കൺട്രോൾ യൂണിറ്റുകളും 1.6 ശതമാനം വിവിപാറ്റുകളുമാണ് തകരാറിലായത്. 20,478 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് നടത്തി.

വോട്ടിങ് ശതമാന കണക്കുകൾ അന്തിമമല്ല. തപാൽവോട്ടുകളും കണക്കിലെടുത്തിട്ടില്ല. ബുധനാഴ്ചയേ അന്തിമകണക്ക് ലഭ്യമാകൂ. തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണല്‍ മെയ് രണ്ടിന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments