THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America കേരള അസ്സോസിയേഷൻ ഓഫ് ഡാലസ് സംഗീത സായാഹ്നം ഏപ്രിൽ 24ന്

കേരള അസ്സോസിയേഷൻ ഓഫ് ഡാലസ് സംഗീത സായാഹ്നം ഏപ്രിൽ 24ന്

ഗാർലന്റ് (ഡാലസ്): കേരള അസ്സോസിയേഷൻ ഓഫ് ഡാലസിന്റെ ആഭിമുഖ്യത്തിൽ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. പാൻഡമിക്കിന്റെ സാഹചര്യത്തിലും കേരള അസ്സോസിയേഷൻ വർഷം തോറും നടത്തി വരുന്ന പരിപാടികൾ മുടക്കം കൂടാതെ സംഘടിപ്പിക്കുക എന്നതാണ് ഈ വർഷവും ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കുവാൻ തീരുമാനിച്ചതെന്നു പ്രസിഡന്റ് ഡാനിയേൽ കുന്നേൽ പറഞ്ഞു.

കേരള അസ്സോസിയേഷൻ അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു സൂം വഴിയാണ് ഏപ്രിൽ 24 ശനിയാഴ്ച വൈകിട്ട് 4 മുതൽ 6 വരെ സംഗീത സായാഹ്നം സംഘടിപ്പിക്കുന്നത്. സംഗീത സായാഹ്നത്തിൽ പങ്കെടുക്കുന്നവർക്ക് ഏതുഭാഷയിലും ഗാനങ്ങൾ പാടുന്നതിനുള്ള അവസരമുണ്ടെന്നു സംഘാടകർ പറഞ്ഞു.
kad-hall
സംഗീത സായാഹ്നത്തിൽ പങ്കെടുക്കുന്നവർക്ക് സൂം മീറ്റിംഗ് ഐഡി – 897 6104 4777
പാസ്സ് കോഡ് – 975091 പരിപാടിയിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു വിജയിപ്പിക്കണമെന്ന് അസ്സോസിയേഷൻ സെക്രട്ടറി പ്രദീപ് നാഗനൂലിൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
ദീപാ സണ്ണി (ആർട്ട്സ് ഡയറക്ടർ) – 214 552 1300

റിപ്പോർട്ട്: പി പി ചെറിയാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments