THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ് കൂട്ട പരിശോധനകള്‍ അശാസ്ത്രീയമെന്ന് കെജിഎംഒഎ

കൊവിഡ് കൂട്ട പരിശോധനകള്‍ അശാസ്ത്രീയമെന്ന് കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന കൂട്ടപ്പരിശോധന അശാസ്ത്രീയമെന്ന് ഡോക്ടർമാരുടെ സംഘടനകളായ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷനും(കെ.ജി.എം.ഒ.എ). ടെസ്റ്റ് പരിശോധന വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് ലാബ് സൗകര്യവും ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും വര്‍ധിപ്പിക്കണം. എന്നാൽ കൂട്ടപ്പരിശോധന ഇപ്പോഴുള്ള സംവിധാനങ്ങള്‍ക്ക് സാധിക്കാവുന്നതിലും അപ്പുറമുള്ളതാണെന്നും സംഘടന വ്യക്തമാക്കുന്നു. പരിശോധനാ ഫലം വൈകുന്നതും പ്രതിസന്ധിക്ക് വഴിവെക്കും.

രോഗലക്ഷണങ്ങളുള്ളവരെയും സമ്പര്‍ക്കത്തില്‍പെട്ടവരെയും മാത്രം ഉള്‍പ്പെടുത്തി പരിശോധന നിജപ്പെടുത്തണമെന്നും സംഘടന നിദ്ദേശിക്കുന്നു. വാക്‌സിനേഷൻ പരമാവധി വേഗത്തിലാക്കണം. കൂടാതെ എല്ലാ ആശുപത്രികൾ വഴിയും വാക്‌സിൻ വിതരണം ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments