THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news ക്യൂബയുടെ ആരോഗ്യ സംവിധാനങ്ങളാണ് മികച്ച മാതൃക: കെ കെ ശൈലജ

ക്യൂബയുടെ ആരോഗ്യ സംവിധാനങ്ങളാണ് മികച്ച മാതൃക: കെ കെ ശൈലജ

തിരുവനന്തപുരം: ക്യൂബയുടെ ആരോഗ്യ സംവിധാനങ്ങളാണ് മികച്ച മാതൃകയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. ഹിന്ദു ബിസിനസ് ലൈനി’ന് നൽകിയ അഭിമുഖത്തിലാണ് ആരോഗ്യമന്ത്രി കമ്യൂണിസ്റ്റ് ക്യൂബയെ പുകഴ്ത്തിയത്. സ്കാൻഡിനേവിയൻ രാജ്യങ്ങളിലാണ് മികച്ച ആരോഗ്യസംവിധാനങ്ങൾ ഉള്ളത്. യു.കെയും ഇക്കാര്യത്തിൽ മാതൃകയാണ്. ക്യൂബ ആരോഗ്യ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തുമ്പോൾ ഇന്ത്യ ജിഡിപിയുടെ ഒരു ശതമാനം മാത്രമാണ് ആരോഗ്യ മേഖലയ്ക്ക് വേണ്ടി മാറ്റി വയ്ക്കുന്നത്.

ഇടതുപക്ഷമാണ് കേന്ദ്രം ഭരിച്ചിരുന്നതെങ്കിൽ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ ദേശസാത്കരിക്കുമായിരുന്നു . ആരോഗ്യ മേഖലയിലെ നിക്ഷേപം 10 ശതമാനത്തിലേക്ക് ഉയർത്തേണ്ടതുണ്ട് . കേരളം ഒരു ശതമാനം പോലും വാക്സിൻ പാഴാക്കാത്ത സംസ്ഥാനമാണ് . ആവശ്യമുള്ള വാക്സിൻ ലഭിക്കുകയാണെങ്കിൽ ഒരു മാസം കൊണ്ടുതന്നെ മഹാമാരിയുടെ രണ്ടാം തരംഗത്തെ വരുതിയിൽ കൊണ്ടുവരാൻ കേരളത്തിന് സാധിക്കുമെന്നും കെ കെ ശൈലജ അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments