കണ്ണൂര്‍: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തെ കുറിച്ച് പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫിന്റേത് ഐതിഹാസികമായ വിജയമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫും ബിജെപിയും നടത്തി വന്ന വ്യാജപ്രചാരണങ്ങളെല്ലാം തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ഇടതുപക്ഷത്തെ കേരളത്തില്‍ നിന്ന് ഇല്ലാതാക്കും എന്നുപറഞ്ഞാണ് ഈ ഇരു മുന്നണികളും പ്രചാരണം നടത്തിയത്. പക്ഷെ കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ നിന്നും ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് ഈ ഫലം തെളിയിച്ചിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു.
