THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കോട്ടയം ജനറൽ ആശുപത്രിയിൽ കാെറോണ ബാധിച്ച് 15 പേർ മരിച്ചെന്ന് വ്യാജപ്രചരണം

കോട്ടയം ജനറൽ ആശുപത്രിയിൽ കാെറോണ ബാധിച്ച് 15 പേർ മരിച്ചെന്ന് വ്യാജപ്രചരണം

കോട്ടയം: കോട്ടയം ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം കൊണ്ട് 15 പേർ കാെറോണ ബാധിച്ചു മരിച്ചെന്ന്‌ വാട്സാപ്പിലൂടെ വ്യാജപ്രചാരണം നടത്തിയ ആൾ പോലീസ് പിടിയിലായി. കടുത്തുരുത്തി വെള്ളാശ്ശേരി കുന്നത്ത് ഹൗസിൽ ഗോപു രാജൻ (29 )ആണ് അറസ്റ്റിലായതെന്ന് ജില്ലാ പോലീസ് മേധാവി ഡി .ശില്പ ദേവയ്യ ഐ.പി.എസ്  അറിയിച്ചു.

ഇയാൾ കടുത്തുരുത്തി സിഫ്എൽടിസിയിലെ വോളന്റിയർ ആയി പ്രവർത്തിച്ചു വരികയാണ്. നൻപൻ എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചത്. പോലീസ് കേസ് എടുത്തത് അറിഞ്ഞ് ഇയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്ത ശേഷം ഇന്ന് ജോലിക്ക് ഹാജരാകാതെ മാറിനിൽക്കുകയായിരുന്നു.

ഏപ്രിൽ 29 മുതലാണ് വാട്സാപ്പിൽ ഓഡിയോ സന്ദേശം വന്നത്. കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.

ജില്ലാ പോലീസ് മേധാവിയുടെ  നേതൃത്വത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഷീൻ തറയിൽ, സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ബിനോജ് സീനിയര്‍ സിവിൽ പോലീസ് ഓഫീസർമാരായ ജോർജ് ജേക്കബ് ,രാജേഷ് കുമാർ പി.ആർ  , സിവിൽ പോലീസ് ഓഫീസർമാരായ സതീഷ് കുമാർ, അഭിലാഷ് പി .എസ് ,  അനൂപ് കെ.എൻ, സുബിൻ.പി.വി,  അബ്ദുല്‍ ഫൈസൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments