ന്യൂഡൽഹി: ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി.നദ്ദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊറോണ വൈറസ് പ്രോട്ടോക്കോൾ അനുസരിച്ച് താൻ ഹോം ക്വാറന്റീനിലാണെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി. പ്രാഥമിക ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് 60കാരനായ നദ്ദ കോവിഡ് പരിശോധനയ്ക്ക് വിധേയനായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരോടും പരിശോധന നടത്താൻ അദ്ദേഹം ആവശ്യപ്പെട്ടു
