THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news മാസ്‌ക് ഇല്ലാതെ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി: കൈ അടിച്ചുപൊട്ടിച്ച് ജീവനക്കാരൻ

മാസ്‌ക് ഇല്ലാതെ കെഎസ്ആർടിസി സ്റ്റാൻഡിലെത്തി: കൈ അടിച്ചുപൊട്ടിച്ച് ജീവനക്കാരൻ

കൊച്ചി: അങ്കമാലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ മാസ്‌ക് ധരിക്കാതെ ഇരുന്ന ആളെ ക്രൂരമായി മർദ്ദിച്ച് ജീവനക്കാരൻ. സ്റ്റേഷനിലിരുന്ന ആളുടെ കൈ അടിച്ചു പൊട്ടിച്ചു. വടി കൊണ്ടുള്ള അടിയിൽ കൈപൊട്ടി ചോരയൊലിക്കുന്ന ആളുടെ ദൃശ്യങ്ങൾ സ്റ്റാൻഡിലെ ഒരു യാത്രക്കാരനാണ് മൊബൈലിൽ പകർത്തിയത്.

മാസ്‌ക് ധരിക്കാതെ സ്റ്റാൻഡിൽ നിലത്തിരുന്നയാളെ ജീവനക്കാരൻ വടികൊണ്ട് അടിയ്ക്കുകയായിരുന്നു. തുടരെയുള്ള അടിയിൽ അവശനായ ആൾ നിലത്ത് കിടക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. തുടർന്ന് സമീപത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പ്രതിഷേധിച്ചതിനെ തുടർന്ന് ജീവനക്കാർ തന്നെ ആശുപത്രിയിൽ എത്തിയ്ക്കുകയായിരുന്നു.

തമിഴ്‌നാട് സ്വദേശിയാണ് ജീവനക്കാരന്റെ ആക്രമണത്തിന് ഇരയായതെന്നാണ് സൂചന. അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് പരിക്കേറ്റ ഇയാളെ പ്രവേശിച്ചത്. ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments