THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf കുവൈത്തിൽ ഭാഗിക കർഫ്യു റമസാൻ അവസാനം വരെ നീട്ടാൻ തീരുമാനം

കുവൈത്തിൽ ഭാഗിക കർഫ്യു റമസാൻ അവസാനം വരെ നീട്ടാൻ തീരുമാനം

കുവൈത്ത് സിറ്റി∙ കുവൈത്തിൽ ഭാഗിക കർഫ്യൂ റമസാൻ അവസാനം വരെ നീട്ടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വൈകിട്ട് 7 മുതൽ രാവിലെ 5 വരെയാകും കർഫ്യൂ. കോവിഡ് വ്യാപനത്തിന്റെ തോത് വിലയിരുത്തി കർഫ്യൂ സമയം കൂട്ടുന്നതോ കുറയ്ക്കുന്നതോ സംബന്ധിച്ച് തീരുമാനമെടുക്കും.

കോവിഡ് വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി 2021 മാർച്ച് 4 ന് കുവൈറ്റ് മന്ത്രിസഭ ഒരു മാസത്തെ ഭാഗിക കർഫ്യൂ ഏർപ്പെടുത്തി. ഏപ്രിൽ രണ്ടാം വാരം അവസാനിക്കാനിരുന്ന കർഫ്യൂ ഏപ്രിൽ 22 വരെ രണ്ടാഴ്ചത്തേക്ക് നീട്ടുകയായിരുന്നു. എന്നാൽ കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് റമസാൻ അവസാനം വരെ നീട്ടാൻ മന്ത്രിസഭ തീരുമാനിച്ചത്.

കർഫ്യൂ സമയത്ത് എല്ലാ വാണിജ്യ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാൻ മന്ത്രിസഭ ഉത്തരവിട്ടു. കുവൈറ്റികളല്ലാത്തവർ രാജ്യത്ത് പ്രവേശിക്കുന്നത് തടയാനും സർക്കാർ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments