THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 76 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 76 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ജക്കാർത്ത: ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കൻ ടിമോറിലും ഉഷ്ണമേഖലാ ചുഴലിക്കാറ്റിൽ ഉണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 75 കടന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്‌ളാർസ് ദ്വീപ് മുതൽ കിഴക്കൻ ടിമോർ വരെയുള്ള ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. ആയിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്.

മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ തുടർന്ന് അണക്കെട്ടുകൾ കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 42 പേരെ കാണാതായതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ സേന അറിയിച്ചു.

കനത്ത മഴയും വെള്ളപ്പാച്ചിലും ചെളിയും മൂലം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനാകാത്ത സ്ഥിതിയുണ്ട്. ഇന്തോനേഷ്യയിലെ നിരവധി പാലങ്ങൾ ഇടിഞ്ഞുവീണു. മരങ്ങൾ ഒടിഞ്ഞ് വീഴുകയും , ചുഴലിക്കാറ്റുമൂലം ഉയർന്ന തിരമാലകളിൽ പെട്ട് കപ്പൽ മുങ്ങുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നതിനാൽ രക്ഷാപ്രവർത്തനങ്ങൾ സങ്കീർണ്ണമാണ്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments