Thursday, March 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ അവഗണന; നാളെ യുഡിഎഫിന്‍റെ കുത്തിയിരിപ്പ് സമരം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ അവഗണന; നാളെ യുഡിഎഫിന്‍റെ കുത്തിയിരിപ്പ് സമരം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ കാട്ടുന്ന അവഗണനയിൽ പ്രതിഷേധിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ യു.ഡി.എഫ് ജനപ്രതിനിധികൾ നാളെ (മാർച്ച് 31) കുത്തിയിരുപ്പ് സമരം നടത്തും. രാവിലെ പത്ത് മുതൽ പതിനൊന്ന് വരെയാണ് സമരം. യു.ഡി.എഫ് ഭരണപക്ഷത്തും പ്രതിപക്ഷത്തുമുള്ള എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഈ സമരം നടത്തും.

പദ്ധതി വിഹിതത്തിലെ ആദ്യ ഗഡു ഏപ്രിൽ എട്ടിനും കഴിഞ്ഞ വർഷം ഒഗസ്റ്റിൽ ലഭിക്കേണ്ട രണ്ടാം ഗഡു ഒക്ടോബർ 12നുമാണ് ലഭിച്ചത്. സിസംബറിൽ ലഭിക്കേണ്ട മൂന്നാം ഗഡു ഒന്നിച്ച് നൽകുന്നതിന് പകരം മൂന്ന് ഗഡുക്കളായി നൽകാൻ തീരുമാനിച്ചു. ഇതിന്റെ ആദ്യ ഗഡു നൽകാനുള്ള ഉത്തരവ് ഫെബ്രുവരി 13ന് ഇറക്കിയെങ്കിലും മാർച്ച് 18നാണ്ട്ര

ഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്റെ രണ്ടാം ഭാഗവും ആ മാസം 27നാണ് ട്രഷറിയിലെത്തിയത്. മൂന്നാം ഗഡുവിന്റെ മൂന്നാം ഭാഗം ഇതുവരെ നൽകിയിട്ടുമില്ല.

മൂന്നാം ഗഡുവിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ ചെലവഴിക്കാൻ സമയം ലഭിച്ചതുമില്ല. വൈകിയാണ് പണം നൽകിയതെങ്കിലും മാർച്ച് 31-ന് മുൻപ് അത് ചെലവഴിച്ചില്ലെങ്കിൽ സഞ്ചിതനിധിയിലേക്ക് മടക്കി നൽകണമെന്നും ഉത്തരവിറക്കിയിട്ടുണ്ട്. അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾ അടിമറിച്ച് സർക്കാർ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഏജൻസി മാത്രമായി തദ്ദേശ സ്ഥാപനങ്ങളെ മാറ്റിയിരിക്കുകയാണ്. ഇതിനെതിരെയാണ് യുഡിഎഫിന്റെ കുത്തിയിരിപ്പ് സമരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments