കോഴിക്കോട് : 12 ദിവസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതായി പരാതി . മലപ്പുറം മങ്കട സ്വദേശിനിയാണ് ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പരാതി നൽകിയത് .

ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെ ബത്തേരിയിൽവച്ച് കുഞ്ഞിനെ കണ്ടെത്തി . കുടുംബവഴക്കിനെ തുടർന്നാണ് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയത് . പൂളക്കടവ് സ്വദേശി ആദിൽ , മാതാവ് സാക്കിറ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു .
