THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, February 8, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ഡോ.എം.എസ് . സുനിലിന്റെ 258 - മത് സ്നേഹഭവനം കൈമാറി

ഡോ.എം.എസ് . സുനിലിന്റെ 258 – മത് സ്നേഹഭവനം കൈമാറി

പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ . എം . എസ് . സുനിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ താമസിക്കുന്ന നിരാലംബർക്ക് പണിതു നൽകുന്ന 258 – മത് സ്നേഹഭവനം സുഹൃത്തും സഹപാഠിയുമായ ജോൺ ശാമുവേലിന്റെ സഹായത്താൽ വാപ്പാല പള്ളി മേലേതിൽ വീട്ടിൽ വിധവയായ എൽസിക്കും മാതാപിതാക്കൾ നഷ്ടപ്പെട്ട രണ്ട് കൊച്ചുമക്കൾക്കുമായി പണിപൂർത്തീകരിച്ചു നൽകി . വീടിന്റെ താക്കോൽദാനം ജോൺ ME സാമുവലിന്റെ സഹോദരൻ ജേക്കബ് ശാമുവൽ നിർവഹിച്ചു .

adpost

വർഷങ്ങളായി സുരക്ഷിതമല്ലാത്ത സാഹചര്യത്തിലായിരുന്നു വിധവയായ എൽസിയും കൊച്ചുകുട്ടികളും താമസിച്ചിരുന്നത് . എൽസിയുടെ മകൻ അരുൺ ദാസും ഭാര്യ ആശയും മരണപ്പെടുകയും അവരുടെ മക്കളായ അലന്റെയും ആൽവിന്റെയും സംരക്ഷണം എൽസി ഏറ്റെടുക്കുകയും ആയിരുന്നു . നിത്യ ചിലവിന് പോലും ബുദ്ധിമുട്ടിയിരുന്ന എൽസി പഞ്ചായത്തിൽ നിന്ന് അനുവദിച്ച വീട് പൂർത്തീകരിക്കാൻ ആകാതെ സുരക്ഷിതമല്ലാത്ത ഒരു കുടിലിലായിരുന്നു താമസം . ഇവരുടെ അവസ്ഥ മനസ്സിലാക്കിയ ടീച്ചർ ജോൺ സാമുവലിന്റെ സഹായത്താൽ ഇവർക്കായി വീട് പൂർത്തീകരിച്ച് നൽകുകയായിരുന്നു . ചടങ്ങിൽ വാർഡ് മെമ്പർ ആർ . പ്രശാന്ത് , പ്രോജക്ട് കോഡിനേറ്റർ കെ . പി . ജയലാൽ , ജെസ്സി ജേക്കബ് , കെ . സൈമൺ എന്നിവർ പ്രസംഗിച്ചു .

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com