മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി കെ സുധാകരൻ എംപി. പാകിസ്താനെ പരാജയപ്പെടുത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് പരോക്ഷ പരിഹാസം. താൻ മികച്ച കളിക്കാരൻ ആണെന്ന് സ്വയം പുകഴ്ത്തുകയല്ല വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച പൊലീസിങ് നടപ്പാക്കുന്ന സംസ്ഥാനമാണ് കേരളമെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ ഉയർത്തിക്കാട്ടി പൊലീസിനെ താറടിക്കാനുള്ള ശ്രമങ്ങൾ അനുവദിച്ചു കൊടുക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസി അധ്യക്ഷൻ്റെ ഫേസ്ബുക്ക് പോസ്റ്റ്.

“താൻ മികച്ച കളിക്കാരൻ ആണെന്ന് സ്വയം പുകഴ്ത്തുകയല്ല”, അനുഭവസമ്പത്ത് കൊണ്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച പ്രകടനം കൊണ്ട് വിരാട് കോഹ്ലി ക്രിക്കറ്റ് ലോകത്തെക്കൊണ്ട് പറയിക്കുകയാണ് അയാൾ ലോകത്തിലെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളാണെന്ന് ! ത്രസിപ്പിക്കുന്ന മറ്റൊരു വിജയം കൂടി നമ്മുടെ ഓർമ്മകളിലേക്ക് നൽകിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനും മുന്നിൽ നിന്ന് പട നയിച്ച വിരാട് കോഹ്ലിക്കും അഭിനന്ദനങ്ങൾ – സുധാകരൻ കുറിച്ചു.
