THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ജയത്തോടെ തുടങ്ങി സ്വിറ്റ്സർലൻഡ്; കാമറൂണിനെതിരെ ഒറ്റ ഗോൾ ജയം

ജയത്തോടെ തുടങ്ങി സ്വിറ്റ്സർലൻഡ്; കാമറൂണിനെതിരെ ഒറ്റ ഗോൾ ജയം

ദോഹ: ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് എച്ച് മത്സരത്തിൽ കാമറൂണിനെതിരെ സ്വിറ്റ്സർലൻഡിന് വിജയത്തുടക്കം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു സ്വിറ്റ്സർലൻഡിന്റെ വിജയം. എംബോളോയാണ് സ്വിറ്റ്സർലൻഡിന്റെ വിജയ ഗോൾ നേടിയത്.

adpost

നാൽപ്പത്തിയെട്ടാം മിനിറ്റിലായിരുന്നു കാമറൂണിൽ ജനിച്ച സ്വിസ് താരം എംബോളോയുടെ ഗോൾ പിറന്നത്. ഷക്കീരി നൽകിയ മനോഹരമായ ലോ ക്രോസ് എംബോളോ വലയിലേക്ക് തള്ളിയിട്ടു. ആഘോഷങ്ങളില്ലാതെ ശാന്തമായായിരുന്നു എംബോളോ സ്വന്തം ഗോളിനോട് പ്രതികരിച്ചത്.

adpost

ഇരുപകുതികളിലും ഇരുഭാഗങ്ങളിൽ നിന്നും ശ്രദ്ധേയമായ മുന്നേറ്റങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പ്രതിരോധം ശക്തമായിരുന്നതിനാൽ കൂടുതൽ ഗോളുകൾ പിറന്നില്ല. ഇരു ഗോൾ കീപ്പർമാരും മികച്ച പ്രകടനം കാഴ്ചവെച്ചതോടെ എംബോളോയുടെ ഗോളിൽ സ്വിറ്റ്സർലൻഡ് വിജയം ആഘോഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com