THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കാൻ സമാധാന സന്ദേശ യാത്ര നടത്തുമെന്ന് എൽ.ഡി.എഫ്

കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കാൻ സമാധാന സന്ദേശ യാത്ര നടത്തുമെന്ന് എൽ.ഡി.എഫ്

കണ്ണൂർ : യൂത്ത്​ ലീഗ് പ്രവർത്തകൻ മൻസൂർ കൊല്ലപ്പെട്ട പുല്ലൂക്കരയിൽ സമാധാന സന്ദേശയാത്ര നടത്തുമെന്ന് എൽ.ഡി.എഫ് . 12-ന് ഉച്ചയ്ക്ക് 2.30-ന് കടവത്തൂരിൽനിന്ന് തുടങ്ങി മുക്കിൽപീടിക വഴി പെരിങ്ങത്തൂരിൽ അവസാനിക്കുന്ന രീതിയിലാണ് യാത്ര നടത്തുന്നതെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചത് മുതൽ കൂത്തുപറമ്പ് മണ്ഡലത്തിലുടനീളം നിരവധി അക്രമങ്ങളാണ് ലീഗ് നടത്തിക്കൊണ്ടിരിക്കുന്നത്. സ്ഥലത്ത് സമാധാനം സ്ഥാപിക്കാനാണ് എൽ ഡി എഫിന്റെ ശ്രമം . നാദാപുരത്തുനിന്നും വടകരയിൽനിന്നും ഉൾപ്പെടെ ക്രിമിനൽ സംഘങ്ങളെ ഇറക്കി പാർട്ടി ഓഫീസുകളും പ്രവർത്തകരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും തകർത്ത് തീവെച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം വരുത്തിയ നടപടിയിൽ നേതാക്കൾ പ്രതിഷേധിച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരക്ക് കടവത്തൂരിൽനിന്ന്​ ആരംഭിക്കുന്ന യാത്ര സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനാണ് ഉദ്ഘാടനം ചെയ്യുക.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments