THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ലീഗ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു

ലീഗ് പ്രവർത്തകൻ വെട്ടേറ്റുമരിച്ചു

കണ്ണൂർ: കണ്ണൂർ കടവത്ത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ലീഗ് – സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരണപ്പെട്ടത്. അക്രമത്തിൽ മൻസൂർ, ഒപ്പമുണ്ടായിരുന്ന മുഹ്‌സിൻ എന്നിവർക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇരുവരെയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മൻസൂർ മരണത്തിനു കീഴടങ്ങുകയായിരുന്നു.

ഓപ്പണ്‍വോട്ട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു വിവരം. വോട്ട് ചെയ്യാൻ ലീഗുകാർ ആളുകളെ കാറിൽ എത്തിച്ചത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ഉച്ചയോടെ പ്രശ്നങ്ങൾ അവസാനിച്ചെങ്കിലും രാത്രിയോടെ വീണ്ടും രൂക്ഷമാകുകയായിരുന്നു. രാത്രി എട്ടുമണിയോടെ മൻസൂറിന്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. വീടിനു മുന്നിൽ ബോംബെറിഞ്ഞ ശേഷമാണ് മൻസൂറിനെ വെട്ടിയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൻസൂർ പുലർച്ചയോടെ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments