THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news എം.എ യൂസഫലിയെ വിദഗ്ധ ചികില്‍സയ്ക്ക് അബുദാബിയിലേക്ക് കൊണ്ടുപോയി

എം.എ യൂസഫലിയെ വിദഗ്ധ ചികില്‍സയ്ക്ക് അബുദാബിയിലേക്ക് കൊണ്ടുപോയി

കൊച്ചി∙ ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലിയെ വിദഗ്ധ ചികില്‍സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി. ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്നും പ്രത്യേക വിമാനത്തിലാണ് യൂസഫലിയും കുടുംബവും അബുദാബിക്കു തിരിച്ചത്. വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെ പനങ്ങാട്ടുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തെത്തുടര്‍ന്ന് യൂസഫലി കൊച്ചി ലേക്‌ഷോർ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫലിയുടെ ചികില്‍സയില്‍ അബുദാബി രാജകുടുംബം പ്രത്യേക താല്‍പര്യമെടുത്തിരുന്നു. യൂസഫലിയുടെ തുടർ ചികിത്സ വിദേശത്തായിരിക്കുമെന്ന് ലുലു ഗ്രുപ്പ് അറിയിച്ചിട്ടുണ്ട്.

പനങ്ങാട് ചതുപ്പിൽ എമർജൻസി ലാൻഡിങ് നടത്തിയ ഹെലികോപ്റ്റർ ഇന്ന് പുലർച്ചയോടെ ഉയർത്തി നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. ഡൽഹിയിൽ നിന്നെത്തിയ സാങ്കേതിക വിദഗ്ദരുടെ മേൽനോട്ടത്തിലായിരുന്നു ഹെലികോപ്റ്റർ നീക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments