THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, September 23, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മാലിദ്വീപ് സ്പീക്കറിന് സ്ഫോടനത്തിൽ പരിക്കേറ്റു

മാലിദ്വീപ് സ്പീക്കറിന് സ്ഫോടനത്തിൽ പരിക്കേറ്റു

മാലിദ്വീപ് മുൻ പ്രസിഡന്റും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് നഷീദിന് സ്ഫോടനത്തിൽ പരിക്കേറ്റു. അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വച്ചായിരുന്നു സ്ഫോടനം. പരിക്കേറ്റ നഷീദിനെ എഡികെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നഷീദിന്റെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. അദ്ദേഹത്തിന്റെ അംഗരക്ഷകനേയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രി അബ്ദുള്ള ഷാഹിദ് സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. നഷീദിനെതിരെ നടന്നത് ഭീരുത്വം നിറഞ്ഞ ആക്രമണമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാർട്ടി ഓഫീസിലേക്ക് പോകാൻ കാറിലേക്ക് കയറുന്നതിനു തൊട്ടുമുൻപായിരുന്നു സംഭവം. സ്ഫോടനത്തിൽ ഐ.ഇ.ഡി ഉപയോഗിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഉഗ്രസ്ഫോടനമായിരുന്നെന്നും കിലോമീറ്റർ അകലേക്ക് സ്ഫോടന ശബ്ദം കേട്ടെന്നും ദൃക്സാക്ഷികൾ പറയുന്നു.ജനാധിപത്യപരമായി ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ് മുഹമ്മദ് നഷീദ്.നിലവിൽ പാർലമെന്റിലെ ശക്തനായ രണ്ടാമത്തെ നേതാവാണ് അദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments