ചെന്നൈ : തമിഴ്നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം അടിച്ചു കൊന്നു. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അല്ലൂരിലാണ് സംഭവം. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശി ദീപു (25) വാണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ അരവിന്ദ് തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് സംഭവമുണ്ടയത്. മോഷണക്കുറ്റം ആരോപിച്ച് ഇരുവരേയും ഒരു സംഘം ഗ്രാമവാസികള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on