THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, April 14, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മൻസൂറിന്റെ കൊല ആസൂത്രിതം; പിന്നില്‍ 25 അംഗ സംഘം: റിമാന്‍ഡ് റിപ്പോര്‍ട്ട്

മൻസൂറിന്റെ കൊല ആസൂത്രിതം; പിന്നില്‍ 25 അംഗ സംഘം: റിമാന്‍ഡ് റിപ്പോര്‍ട്ട്

കണ്ണൂരിലെ മുസ്്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെത് ആസൂത്രിത രാഷ്ട്രീയ കൊലപാതകമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അക്രമത്തിന് പിന്നില്‍ ഇരുപത്തിയഞ്ചംഗ സംഘം. പതിനൊന്നു പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ അറസ്റ്റിലായ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ ഷിനോസിനെ കോടതി റിമാന്‍ഡ് ചെയ്തു. മന്‍സൂര്‍ വധം അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.

അറസ്റ്റിലായ ഷിനോസിനെ തലശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാഷ്ട്രീയ വിരോധമാണ് കൊലയ്ക്ക് കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരുപത്തിയഞ്ചംഗ സംഘത്തില്‍ പതിനൊന്നുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തു. കണ്ടാലറിയുന്ന പതിനാലു പേര്‍ക്കും ബന്ധമുണ്ട്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ബോംബ് എറിഞ്ഞ് വീഴ്ത്തിയ ശേഷം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു. രക്തം വാര്‍ന്നാണ് മരിച്ചതെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. അതേ സമയം, കേസ് അന്വഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി.നിലവിലുള്ള പ്രത്യേക അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ചിനെ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. ഒളിവിലുള്ള മറ്റു പ്രതികളെ ഉടന്‍ പിടികൂടുമെന്നും സിറ്റി പൊലീസ് കമ്മിഷ്ണര്‍ അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments