THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മന്‍സൂര്‍ വധം: അന്വേഷണ സംഘത്തെ മാറ്റി

മന്‍സൂര്‍ വധം: അന്വേഷണ സംഘത്തെ മാറ്റി

പാനൂരിൽ ലീഗ് പ്രവർത്തകൻ മന്‍സൂര്‍ കൊലക്കേസ് അന്വേഷണ സംഘത്തെ മാറ്റി. ജില്ലാ ക്രൈംബ്രാഞ്ചിൽ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ ഉത്തര മേഖലാ ഐ.ജിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തിക്കുക. ഐജി ഗോപേഷ് അഗർവാളിന്‍റെ മേൽ നോട്ടത്തില്‍ ഡിവൈഎസ്പി വിക്രമന്‍ കേസ് അന്വേഷിക്കും.

അന്വേഷണ ചുമതലയില്‍നിന്നും ഡി.വൈ.എസ്.പി ഇസ്മായിലിനെ മാറ്റണമെന്നും ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യമുയര്‍ത്തിയിരുന്നു. ഡിവൈഎസ്പി കെ ഇസ്മായിൽ സിപിഎം ചായ്‍വുള്ള ആളാണെന്ന ആരോപിച്ച് യുഡിഎഫ് പ്രക്ഷോഭം തുടരുന്നതിനിടെയാണ് മാറ്റം.

സി.പി.എം പ്രവര്‍ത്തകരായ പതിനൊന്നോളം പേരെയാണ് എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേസില്‍ ഇതുവരെ നാല് പ്രതികളാണ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments