THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മൻസൂർ വധം: പ്രതിയുടേതെന്ന്​ കരുതുന്ന ഷർട്ട്​ കണ്ടെത്തി

മൻസൂർ വധം: പ്രതിയുടേതെന്ന്​ കരുതുന്ന ഷർട്ട്​ കണ്ടെത്തി

പെരിങ്ങത്തൂർ: മുസ്​ലിം ലീഗ്​ പ്രവർത്തകൻ മൻസൂറിൻറ കൊലപാതകത്തിൽ ഉൾപ്പെ​ട്ട നാലാം പ്രതി ശ്രീരാഗി​ന്റെതെന്ന്​ കരുതുന്ന ഷർട്ട്​ അന്വേഷണസംഘം കണ്ടെത്തി. കൊലപാതകം നടന്ന സ്​ഥലത്തിന്​ തൊട്ടടുത്ത പറമ്പിൽ നിന്നാണ്​ ഞായറാഴ്​ച ഷർട്ട്​ കണ്ടെടുത്തത്​. കൊലക്ക്​ ശേഷം രക്ഷപ്പെടുന്നതിനിടയിൽ തെളിവ്​ നശിപ്പിക്കുന്നതിനാവാം ഷർട്ട്​ ഉപേക്ഷിച്ചതെന്നാണ്​ അന്വേഷണസംഘം കരുതുന്നത്.

അതിനിടെ ഐ.ജി സ്​പർജൻ കുമാർ, ഡിവൈ.എസ്​.പി വിക്രമൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്​ സംഘം മൻസൂറിന്റെ വീട്​ ഞായറാഴ്​ച സന്ദർശിച്ചു. തിങ്കളാഴ്​ച അന്വേഷണച്ചുമതല ഏറ്റെടുക്കുന്നതിന്റെ ഭാഗമാണ്​ സംഘം വീട്ടിലെത്തിയത്​. മൻസൂർ കൊല്ലപ്പെട്ട സ്​ഥലവും സംഘം സന്ദർശിച്ച്​ സ്​ഥിതിഗതികൾ വിലയിരുത്തി. വീട്ടുകാരിൽനിന്ന്​ വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷമാണ്​ സംഘം മടങ്ങിയത്​.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments