THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News മറാത്തി സംവിധായികയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവേ അന്തരിച്ചു

മറാത്തി സംവിധായികയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവേ അന്തരിച്ചു

പൂനെ: മറാത്തി സംവിധായികയും ദേശീയ പുരസ്‌കാര ജേതാവുമായ സുമിത്ര ഭാവേ അന്തരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. പൂനെയിലെ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ഇവർക്ക് 78 വയസായിരുന്നു.

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ഒരു സാമൂഹ്യക്ഷേമ സംഘടനയിൽ ജോലി ചെയ്യാൻ തുടങ്ങിയ അവർ പൂനെയിലെ കാർവേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ അദ്ധ്യാപികയായി ജോലി ചെയ്തു. പിന്നീട് ന്യൂസ് റീഡറായും ജോലി ചെയ്തു. 1985 ൽ സുമിത്ര ഭാവേ തന്റെ ആദ്യ ഹ്രസ്വചിത്രം ഭായ് നിർമ്മിച്ചു. നിരവധി ദേശീയ അവാർഡുകൾ ഈ ചിത്രം നേടിയിട്ടുണ്ട്. സുമിത്ര ഭാവേ നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ദേവ്രായ് (2004), ഘോമാല അസല ഹവ, ഹ ഭാരത് മസ, അസ്തു – സോ ബീ ഇറ്റ്, സംഹിത, വെൽക്കം ഹോം, വാസ്തുപുരുഷ്, ദഹവി ഫാ, കസവ് എന്നിവയാണ് ദേശീയ അവാർഡ് നേടിയ ചിത്രങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments