THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America സ്റ്റേജ് ഷോയ്ക്കിടെ പോപ്പ് ഗായികയുടെ വസ്ത്രം ഊരി പോയി: പറ്റിയ അമളി തരണം ചെയ്ത രീതി...

സ്റ്റേജ് ഷോയ്ക്കിടെ പോപ്പ് ഗായികയുടെ വസ്ത്രം ഊരി പോയി: പറ്റിയ അമളി തരണം ചെയ്ത രീതി വൈറൽ

ന്യൂയോർക്ക് : പൊതുപരിപാടികൾക്കിടെ സെലിബ്രേറ്റികൾക്ക് പറ്റുന്ന അബദ്ധങ്ങൾ ചുരുങ്ങിയ നിമിഷങ്ങൾ കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പല സെലിബ്രേറ്റികൾക്ക് പറ്റുന്ന അബദ്ധങ്ങളിൽ ഭൂരിഭാഗവും അവരുടെ വസ്ത്രധാരണത്തിലെ പിഴവുകളാകാം. അത്തരത്തിൽ ഒരു പോപ്പ് ഗായികയ്ക്ക് പറ്റിയ ഒരു അമേളിയും അത് എങ്ങനെ അവർ തരണം ചെയ്തതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ ചർച്ചയാകുന്നത്

എൻബിസിയുടെ ന്യൂ ഇയർ ഈവ് സ്റ്റേജ് പരിപാടിക്കിടെയാണ് മിലി സൈറസ് എന്ന അമേരിക്കൻ ഗായികയ്ക്ക് അബദ്ധം പറ്റുന്നത്. ലൈവ് പരിപാടിയായ സ്റ്റേജ് ഷോയിൽ പ്രകടനം നടത്തിയ ഗായികയുടെ വെള്ളി നിറത്തിലുള്ള ഷിമ്മറി ടോപ്പ് എന്ന മേൽവസ്ത്രം താഴേക്ക് ഊർന്നിറങ്ങി.

ഇത് മനസ്സിലാക്കിയ മിലി ഉടൻ തന്റെ കൈകൊണ്ട് വസ്ത്രം താൽക്കാലികമായി ഭദ്രമാക്കുകയും തിരഞ്ഞ് സ്റ്റേജിന്റെ പിൻഭാഗത്ത് പോയി. എന്നാൽ ഇതിൽ എല്ലാം പ്രധാനം എന്തെന്നാൽ, ഇങ്ങനെയൊക്കെ സംഭവിച്ചിട്ടും ഗായിക താൻ പാടുന്നത് ഒരു നിമിഷം പോലും നിർത്തിയില്ല.  ശേഷം ഒരു ചുവപ്പ് നിറത്തിലുള്ള ബ്ലേസർ ധരിച്ചെത്തി മിലി തന്റെ പരിപാടി തുടരുകയായിരുന്നു.

ഏത് സാഹചര്യത്തെയും അത് ബുദ്ധിപരമായി കൈകാര്യം ചെയ്ത മിലിയെ ഒന്നടങ്കം പ്രശംസിക്കുകയാണ് താരത്തിന്റെ ആരാധകരും സോഷ്യൽ മീഡിയയിലും. നിമിഷ നേരങ്ങൾ കൊണ്ടാണ് താരത്തിന്റെ ഈ വീഡിയോ സോഷ്യ മീഡിയയിൽ ട്രെൻഡിങായത്. 

ഇതിന് പുറമെ സംഭവത്തെ കുറിച്ച് മിലിയും ട്വീറ്റ് ചെയ്തിരുന്നു. ആ സമയത്ത് താൻ ഒരിക്കലും ബുദ്ധിമുട്ടിയില്ല ആ രാത്രി മുഴുവൻ താൻ ആഹ്ലാദത്തിലായിരുന്നു, ഓരോ നിമിഷവും തനിക്ക്  ഇഷ്ടമായിയെന്ന് മിലി ഒരു ആരാധികയുടെ ട്വീറ്റിന് മറുപടിയായി നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments