THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യവുമായി മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യവുമായി മന്ത്രി കെ.ടി.ജലീൽ ഹൈക്കോടതിയിൽ

കൊച്ചി: ബന്ധുനിയമന വിവാദത്തിൽ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് മന്ത്രി കെ.ടി ജലീൽ. തനിക്കെതിരായ ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മന്ത്രി ഹൈക്കോടതിയിൽ ഹർജി നൽകിയത്. കേസ് നാളെ ഹൈക്കോടതി അവധിക്കാല ബെഞ്ച് പരിഗണിക്കും. ഹർജി തീർപ്പാക്കും വരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികൾ സ്‌റ്റേ ചെയ്യണമെന്നാണ് ജലീലിന്റെ ഹർജിയിലെ ആവശ്യം.

ബന്ധുനിയമനത്തിൽ മന്ത്രി സ്വജനപക്ഷപാതം കാട്ടിയെന്നും സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും അതിനാൽ ജലീലിനെ മന്ത്രിസ്ഥാനത്ത് നിന്നും നീക്കുന്നതിന് മുഖ്യമന്ത്രി നടപടിയെടുക്കണമെന്നുമായിരുന്നു ലോകായുക്തയുടെ നിർദ്ദേശം. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീപിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ ജനറൽ മാനേജരായി നിയമിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത മാ‌റ്റാൻ മന്ത്രി ഉത്തരവിട്ടതിനെതിരെ മന്ത്രിയുടെ മണ്ഡലത്തിൽ നിന്നുതന്നെയുള‌ള മുഹമ്മദ് ഷാഫിയാണ് ലോകായുക്തയെ സമീപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments