ചെന്നൈ: ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പലതും നടപ്പാക്കാനുള്ള ഉത്തരവുകളില്‍ ഒപ്പുവെച്ചു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ അര്‍ഹരായ കുടുംബങ്ങള്‍ക്ക് 4000 രൂപ നല്കുന്ന ഉത്തരവ് ഇതിലൊന്നാണ്. ആദ്യ ഗഡുവായി 2000 രൂപ ഈ മാസം തന്നെ നല്‍കും. 4,153.39 കോടിയാണ് പദ്ധതിയുടെ ചെലവ്. 2.07 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും.
കൂടാതെ, നാളെ മുതല്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര, ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കാര്‍ഡുള്ളവരുടെ സ്വകാര്യ ആശുപത്രിയിലെ കോവിഡ് ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആവിന് പാലിന് മൂന്ന് രൂപ കുറക്കല്‍ തുടങ്ങിയവയാണ് മുഖ്യമന്ത്രി ഒപ്പുവെച്ച മറ്റു പദ്ധതികള്‍.