Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsശശി തരൂരിനെതിരെ വിമർശനവുമായി എം.എം ഹസൻ

ശശി തരൂരിനെതിരെ വിമർശനവുമായി എം.എം ഹസൻ

ശശി തരൂരിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എം.എം ഹസൻ. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെങ്കിൽ ശശി തരൂർ പറയേണ്ടത് പാർട്ടി നേതൃത്വത്തോടാണെന്നും പത്രക്കാരോടും ജനങ്ങളോടും അത് പറയേണ്ട കാര്യമില്ലെന്നുമാണ് ഹസന്റെ വിമർശനം. സ്വന്തം നിലയിൽ തീരുമാനം പ്രഖ്യാപിക്കാൻ ആർക്കും അധികാരമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

സംഘടനാ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കുമ്പോഴേ പാർട്ടിക്കും മുന്നണിക്കും ഗുണം ചെയ്യൂ എന്ന കാര്യം മനസിലാക്കണം. സമുദായ സംഘടനാ നേതാക്കളെ ശശി തരൂർ അങ്ങോട്ട് ചെന്ന് കാണുകയാണ് ചെയ്യുന്നത്. അപ്പോഴാണ് അവർ സംസാരിക്കുന്നത്. അതിലൊന്നും ഒരു പുതുമയും ഇല്ലെന്നും ഹസൻ പറഞ്ഞു.

കേരളം കേന്ദ്രീകരിച്ചാണ് ഇനി തന്റെ പ്രവർത്തനമെന്ന് ശശി തരൂർ ഇന്നലെ പറഞ്ഞിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാൻ താല്പര്യം ഉണ്ടെന്ന അഭിപ്രായ പ്രകടനമാണ് അദ്ദേഹം നടത്തിയത്. അതിന് മറുപടിയെന്നോണമാണ് സ്ഥാനാർത്ഥിത്വം ആർക്കും സ്വന്തം നിലയിൽ തീരുമാനിക്കാൻ ആവില്ലെന്ന് വ്യക്തമാക്കി ഹസൻ രം​ഗത്തെത്തിയത്.

ശശി തരൂരിനെ പുകഴ്ത്തി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ രം​ഗത്തെത്തിയിരുന്നു. ശശി തരൂർ പ്രധാനമന്ത്രി ആകാൻ യോഗ്യൻ, പക്ഷെ ഒപ്പമുള്ളവർ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം വിമർശിച്ചു. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തലയെ ഉയർത്തിക്കാട്ടിയതുകൊണ്ടാണ് യുഡിഎഫ് തോറ്റതെന്നും അദ്ദേഹം ആരോപിച്ചു.

ഉമ്മൻ ചാണ്ടിയെയാണ് ഉയർത്തിക്കാട്ടിയതെങ്കിൽ ഇത്രയും വലിയ പരാജയം ഉണ്ടാകില്ലായിരുന്നു. മര്യാദ ഇല്ലാത്തത് ഭാഷയിലാണ് വി ഡി സതീശൻ പലപ്പോഴും സംസാരിക്കുന്നത്. എല്ലാവർക്കും നായന്മാരോട് അസൂയയാണ്. എണ്ണത്തിൽ കുറവാണെങ്കിലും ശക്തമായ സമൂഹമാണ് തങ്ങൾ എന്നതാണ് ഇതിന് കാരണമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments