THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, November 30, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മൊഡേണ വാക്​സിൻ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി

മൊഡേണ വാക്​സിൻ ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ അനുമതി

ജനീവ: ലോകത്ത്​ വാക്​സിന്‍ ക്ഷാമം അനുഭവപ്പെടുന്ന പശ്​ചാത്തലത്തില്‍ മൊഡേണ കോവിഡ്​ വാക്​സിന്റെ അടിയന്തര ഉപയോഗത്തിന്​ അനുമതി നല്‍കി ലോകാരോഗ്യസംഘടന. വെള്ളിയാഴ്​ചയാണ്​ ഇതുസംബന്ധിച്ച അനുമതി നല്‍കിയത്​.

മൊഡേണയുടെ കോവിഡ്​ വാക്​സിന്‍ 94.1 ശതമാനം ഫലപ്രദമാണെന്ന്​ പരിശോധനകളില്‍ വ്യക്​തമായതായി ലോകാരോഗ്യ സംഘടന പറഞ്ഞു. ​ യു.എസ്​ ഫുഡ്​ ആന്‍ഡ്​ ​ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍ 2020 ഡിസംബര്‍ 18ന്​ വാക്​സിന്​ അംഗീകാരം നല്‍കിയിരുന്നു. 2020 ജനുവരി ആറിന്​ യുറോപ്യന്‍ യൂണിയനും വാക്​സിന്​ അനുമതി നല്‍കി.

ഫൈസര്‍, ആസ്​ട്ര സെനിക്ക, ജോണ്‍സണ്‍ & ജോണ്‍സണ്‍ തുടങ്ങിയ വാക്​സിനുകള്‍ക്കാണ്​ ഇതിന്​ മുമ്പ് ലോകാരോഗ്യസംഘടന അനുമതി നല്‍കിയത്​. ഇന്ത്യ വാക്​സിന്‍ കയറ്റുമതി നിര്‍ത്തിയതോടെ ക്ഷാമമുണ്ടാവുമെന്ന ആശങ്കയും മൊഡേണക്ക്​ അനുമതി നല്‍കാന്‍ ലോകാരോഗ്യസംഘടനയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ്​ സൂചന. 2022നുള്ളില്‍ ഒരു ബില്യണ്‍ കോവിഡ്​ വാക്​സിന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നാണ്​ മൊഡേണയുടെ അവകാശവാദം.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments