THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മോഹൻലാലിൻറെ "ബറോസ് " ടീം പി ബാലചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ചു

മോഹൻലാലിൻറെ “ബറോസ് ” ടീം പി ബാലചന്ദ്രന് ആദരാഞ്ജലികൾ അർപ്പിച്ചു

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന “ബറോസ് ” എന്ന സിനിമയുടെ സ്റ്റിൽ വച്ച് അന്തരിച്ച നടനും
തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന് ആദരാജ്ഞലി അർപ്പിച്ചു. നഷ്ടമായത് സഹോദരനെയും, ഗുരുവിനേയും വഴികാട്ടിയേയുമാണെന്ന് മോഹൻലാൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പചാരിതകൾക്കപ്പുറത്തായിരുന്നു ബാലേട്ടൻ. നമുക്ക് എല്ലാവർക്കും അറിയാവുന്നതുപോലെ, തികച്ചും പച്ചയായ ഒരു മനുഷ്യൻ. അനുഭവങ്ങളായിരുന്നു ബാലേട്ടന്റെ പേനത്തുമ്പിൽ നിന്ന് ഒഴുകിവന്നത്. നമുക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും, ഗുരുവിനേയും ഒപ്പം ഒരു വഴികാട്ടിയേയും ആണ്. വ്യക്തിപരമായി ഞാൻ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന രണ്ട് കഥാപാത്രങ്ങളെ തന്നിട്ടാണ് ബാലേട്ടൻ പോയത്. ചേട്ടച്ഛനും അങ്കിൾ ബണ്ണും. ആ രണ്ടു കഥാപാത്രങ്ങളും നെഞ്ചിൽ സങ്കടങ്ങൾ നിറച്ച് മറ്റുള്ളവരെ സന്തോഷിപ്പിച്ച് നടക്കുന്നവരായിരുന്നു. ബാലേട്ടനും അങ്ങനെ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരാം- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മോഹൻലാലിനൊപ്പം നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, തിരക്കഥാകൃത്ത് ജിജോ പുന്നൂസ് എന്നിവരും ആദരാജ്ഞലി അർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments