THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ അറുപതിലേറെ മുറിവുകൾ

കൊല്ലപ്പെട്ട 5 വയസുകാരിയുടെ ശരീരത്തില്‍ അറുപതിലേറെ മുറിവുകൾ

പത്തനംതിട്ട: രണ്ടാനച്ഛൻറെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ അഞ്ചുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടാനച്ഛനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്. അമ്മ ജോലിയ്ക്ക് പോയതിനു പിന്നാലെ രണ്ടാനച്ഛനായ അലക്സ് കുഞ്ഞിനെ മര്‍ദ്ദിച്ചിരുന്നു. സ്ഥിരമായി മദ്യക്കച്ചവടമുണ്ടായിരുന്ന അലക്സിന്റെ ഈ സമയം മദ്യം വാങ്ങാന്‍ എത്തിയിരുന്ന പലരും വീട്ടിലെ ഒരുകോണില്‍ കുട്ടി പേടിച്ച്‌ ഇരിക്കുന്നത് കണ്ടിരുന്നു. കുഞ്ഞിന്‍റെ കഴുത്തിലും നെഞ്ചിലും പലതവണ ആഞ്ഞടിക്കുകയും, അടിവയറ്റില്‍ ശക്തിയായി ചവിട്ടുകയും ചെയ്‌തു.കൂടാതെ പിച്ചാത്തി ഉപയോഗിച്ച്‌ കുഞ്ഞിന്‍റെ കൈയിലും പുറത്തുമെല്ലാം പലതവണ വരഞ്ഞു. കുഞ്ഞ് ആദ്യം കരഞ്ഞെങ്കിലും പിന്നീട് ശബ്ദമില്ലാതായി. ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നു മുറിയില്‍ തളര്‍ന്ന് വീണ കുഞ്ഞിനെ പ്രതി കുളിപ്പിച്ചു കിടത്തി. എന്നിട്ടും ബോധം വരാതായതോടെ ഇയാള്‍ ജോലിക്ക് പോയ കുഞ്ഞിന്‍റെ അമ്മയെ ഫോണില്‍ വിളിച്ച്‌ വിവരം അറിയിക്കുകയായിരുന്നു.എന്നാല്‍ അമ്മ വരുമ്ബോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.കുഞ്ഞിന്‍റെ ശരീരത്തില്‍ അറുപതിലേറെ മുറിവുകളും മര്‍ദിച്ചതിന്‍റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയര്‍ എന്നിവിടങ്ങളില്‍ വലിയ ക്ഷതമേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments