THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home News ഏഴുദിവസത്തിനകം കോവിഡിൽ നിന്നും സുഖപ്രാപ്തിയുള്ള പുതിയ മരുന്നിന് അനുമതി

ഏഴുദിവസത്തിനകം കോവിഡിൽ നിന്നും സുഖപ്രാപ്തിയുള്ള പുതിയ മരുന്നിന് അനുമതി

ന്യൂഡൽഹി: കോവിഡ് രോഗികളിൽ 91 ശതമാനം പേർക്കും ഏഴ് ദിവസം കൊണ്ട് രോഗം ഭേദമായെന്ന് നിർമ്മാതാക്കളായ സൈഡസ് അവകാശപ്പെടുന്ന വിരഫിൻ വാക്‌സിൻറെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ. രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിലാണ് സൈഡസ് കാഡിലയുടെ കൊറോണ മരുന്നിന് ഡിസിജിഐ അനുമതി നൽകിയത്. രോഗികളില്‍ 91 ശതമാനം പേര്‍ക്കും ഏഴുദിവസത്തിനകം രോഗം ഭേദമായതായി കമ്പനി അറിയിച്ചു. ഹെപ്പറ്റൈറ്റിസ് ബി രോഗം ബാധിച്ചവരെ ചികിത്സയ്ക്കാന്‍ വേണ്ടി വികസിപ്പിച്ചെടുത്ത ഈ മരുന്ന് നല്‍കുന്നതോടെ ഓക്‌സിജന്‍ ഉപയോഗം കുറയ്ക്കാന്‍ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. നേത്തെ സെറം ഇൻസ്റ്റിറ്റിയൂട്ടിന്റെ കൊവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും റഷ്യയുടെ സ്പുട്‌നിക് വിയ്ക്കും അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയിരുന്നു. കൊവാക്‌സിനും കൊവിഷീൽഡുമാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്നത്. മെയ് ഒന്നുമുതൽ സ്പുട്‌നിക് വിയും ഉണ്ടാകും

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments