THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Latest news പുതുവത്സരദിന ആഘോഷങ്ങൾ പലവിധം: അറിയാം ഓൺലൈൻ വിപണന ആഘോഷ രാവ്

പുതുവത്സരദിന ആഘോഷങ്ങൾ പലവിധം: അറിയാം ഓൺലൈൻ വിപണന ആഘോഷ രാവ്

എല്ലാ വിപണന മേഖലയിലെയും പോലെ ആഘോഷ അല്ലെങ്കിൽ പ്രത്യേക ദിവസങ്ങളിലാണ് ഓണ്‍ലൈന്‍ കോണ്ടം വിപണിയിലും കച്ചവടം തകര്‍ക്കുക.

ഇക്കുറി കോവിഡ് നിയന്ത്രങ്ങളും ഒമിക്രോണ്‍ ജാഗ്രതയും നിലനില്‍ക്കുന്നതിനാല്‍, പലരും ആഘോഷങ്ങള്‍ കുറച്ചിരുന്നു. എന്നിരുന്നാലും പുതുവര്‍ഷത്തെ ഓണ്‍ലൈന്‍ വിപണിയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ന്യൂ ഇയറിന്റെ തലേ ദിവസം ഒരു യുവാവ് ഓര്‍ഡര്‍ ചെയ്തത് 80 എണ്ണത്തിനാണെന്ന് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്‌ഫോമുകള്‍ക്ക് ലഘുഭക്ഷണങ്ങള്‍ക്കും പാനീയങ്ങള്‍ക്കും ഗര്‍ഭനിരോധന ഉറകള്‍ക്കും വന്‍തോതില്‍ ഓര്‍ഡറുകള്‍ ലഭിച്ചു. നേരത്തെ ഗ്രോഫേഴ്‌സ് എന്നറിയപ്പെട്ടിരുന്ന ഓണ്‍ലൈന്‍ ഗ്രോസറി ഡെലിവറി സ്ഥാപനമായ ബ്ലിങ്കിറ്റില്‍ 33,440 കോണ്ടം ഓര്‍ഡര്‍ ചെയ്തതായാണ് സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ വ്യക്തമാക്കിയത്. തന്റെ ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. ഒരു ഉപഭോക്താവ് ഒറ്റയടിക്ക് 80 കോണ്ടം ഓര്‍ഡര്‍ ചെയ്തതായി ഗോയല്‍ വെളിപ്പെടുത്തി.

അതേസമയം, ഇന്ത്യയിലെ ഉപഭോക്താക്കള്‍ 1.3 ലക്ഷം ലിറ്റര്‍ സോഡ, 43,000 ക്യാനുകള്‍ എയറേറ്റഡ് ഡ്രിങ്ക്‌സ്, 7,000 പാക്കറ്റ് നാച്ചോസ്, 4,884 ജാറുകള്‍ ഡിപ്‌സ്, 6,712 ടബ്ബ് ഐസ് ക്രീമുകള്‍, 28,240 ഇന്‍സ്റ്റന്റ് പോപ്‌കോണ്‍ പായ്‌ക്കുകള്‍ എന്നിവ പുതുവത്സര ദിനത്തില്‍ ഓര്‍ഡര്‍ ചെയ്തതായി സൊമാറ്റോ സ്ഥാപകന്‍ കൂട്ടിച്ചേര്‍ത്തു. പലചരക്ക് ഡെലിവറി പ്ലാറ്റ്‌ഫോമില്‍ 11,943 ഐസ് പായ്ക്കുകളും ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments