തിരുവനന്തപുരം: പാക് അധീന കശ്മീരിനെ അസാദ് കശ്മീരെന്ന് വിശേഷിപ്പിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട കെ.ടി.ജലീൽ എം.എൽ.എയ്ക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ.

കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നുള്ളത് കഴിഞ്ഞ 75 വർഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കശ്മീരിനെ ആസാദ് കശ്മീർ എന്നൊക്കെ വിശേഷിപ്പിക്കുന്നത് പച്ചയായിട്ട് പറഞ്ഞാൽ രാജ്യദ്രോഹമാണെന്നും വി.മുരളീധരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

വികടനവാദികളും രാജ്യദ്രോഹ ശക്തികളും എടുത്തിട്ടുള്ള നിലപാടാണ് കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു എം.എൽ.എ എടുത്തിട്ടുള്ളത്.അതുകൊണ്ട് അദ്ദേഹത്തിനെതിരേ നടപടി സ്വീകരിക്കണം. ഇദ്ദേഹം ജനങ്ങളുടെ പ്രതിനിധിയായിനിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണ്. മുഖ്യമന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും മുരളീധരൻ പ്രതികരിച്ചു.