THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, September 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ലോകായുക്ത നിയമഭേദഗതിയോടുള്ള സിപിഐയുടെ എതിര്‍പ്പ് ചര്‍ച്ച ചെയ്യുമെന്ന് സിപിഎം

ലോകായുക്ത നിയമഭേദഗതിയോടുള്ള സിപിഐയുടെ എതിര്‍പ്പ് ചര്‍ച്ച ചെയ്യുമെന്ന് സിപിഎം

ലോകായുക്ത നിയമഭേദഗതിയോടുള്ള സിപിഐയുടെ എതിര്‍പ്പ് ചര്‍ച്ച ചെയ്യുമെന്ന് സിപിഎം. അതേസമയം പ്രശ്ന പരിഹാരത്തിന് ബദല്‍ നിര്‍ദേശം വയ്ക്കാനാണ് സിപിഐയുടെ ആലോചന. ലോകായുക്ത വിധി നടപ്പാക്കുന്നതിന് ഉന്നതസമിതി രൂപീകരിക്കുക എന്നതാണ് ബദല്‍ നിര്‍ദേശം. അടുത്തയാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവില്‍ അന്തിമതീരുമാനമുണ്ടാകും.

adpost

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ ദുരുപയോഗം സംബന്ധിച്ച കേസില്‍ ലോകായുക്ത വിധിപറയാനിരിക്കുന്ന ആകാംക്ഷാജനകമായ സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിനുള്ള ആലോചനകള്‍ നടക്കുന്നത്. സിപിഐയുമായി തെറ്റുന്ന സാഹചര്യമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

adpost

ലോകായുക്ത വിധിയില്‍ ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തീരുമാനമെടുക്കാം എന്ന സുപ്രധാന ഭേദഗതിയോടാണ് സിപിഐക്ക് വിയോജിപ്പ്. ഇത് അഴിമതിവിരുദ്ധനിലപാടിനെ ദുര്‍ബലപ്പെടുത്തുമെന്നാണ് സിപിഐയുടെ നിലപാട്. പകരം ലോകായുക്ത വിധിയുടെ നടത്തിപ്പിന് സ്വതന്ത്രമായ ഉന്നതസമിതി രൂപീകരിക്കുക എന്ന ആശയമാണ് സിപിഐ പരിഗണിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ പ്രതിനിധിയും ഉണ്ടാവും. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം നിയമോപദേശം തേടിയിരുന്നെന്നാണ് സൂചന. 20ന് കൊല്ലത്തു ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവാകും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നത്. തുടര്‍ന്ന് സിപിഎമ്മുമായുള്ള ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം സിപിഐ ഉന്നയിക്കും. സിപിഎം ഇക്കാര്യത്തില്‍ യോജിക്കുമെങ്കില്‍ പ്രശ്നപരിഹാരമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com