THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാനെ തീരുമാനിച്ചു

രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാനെ തീരുമാനിച്ചു

ന്യൂഡൽഹി: രാജ്യത്തിന്‍റെ പുതിയ സംയുക്ത സൈനികമേധാവിയായി (സി.ഡി.എസ്) റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാനെ തീരുമാനിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ തകർന്നുണ്ടായ അപകടത്തിൽ മരണമടഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോഴാണ് പുതിയ നിയമനം.

adpost

സൈന്യത്തിന്‍റെ ഈസ്റ്റേൺ കമാൻഡ് ചീഫായി 2021ലാണ് ലെഫ്. ജനറൽ അനിൽ ചൗഹാൻ വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കൻ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന പ്രവർത്തനങ്ങളിൽ വിപുലമായ അനുഭവസമ്പത്തുള്ളയാളാണ് അദ്ദേഹം. 

adpost

കഴിഞ്ഞ വര്‍ഷം ഡിസംബർ എട്ടിനാണ് തമിഴ്‌നാട്ടില്‍ ഊട്ടിക്കടുത്തുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ ഇന്ത്യയുടെ ആദ്യ സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിന്‍ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ചത്.

 സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിരോധമന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിർത്തുക എന്നതും സി.ഡി.എസിന്‍റെ ചുമതലയാണ്. മേക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് പദ്ധതികളുടെയും ചുമതലയും സംയുക്ത സൈനിക മേധാവിക്കായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com