THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി നടി അന്ന രാജന്‍

സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി നടി അന്ന രാജന്‍

സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരന്‍ തന്നെ പൂട്ടിയിട്ടെന്ന പരാതിയുമായി നടി അന്ന രാജന്‍. ടെലികോം കമ്പനിയുടെ ആലുവയിലുള്ള ഷോറൂമില്‍ ഡൂപ്ലിക്കേറ്റ് സിം എടുക്കാന്‍ ചെന്നപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഷോറൂമിന്‍റെ ഷട്ടര്‍ അടച്ച് ഭീഷണിപ്പെടുത്തുകയായിരുന്നെന്നും നടി പൊലീസിനെ അറിയിച്ചു.

adpost

എന്നാല്‍ ജീവനക്കാര്‍ സ്റ്റേഷനിലെത്തി മാപ്പ് പറഞ്ഞതോടെ പരാതിയുമായി മുന്നോട്ടു പോകേണ്ടെന്ന നിലപാടിലാണ് അന്ന. ജീവനക്കാരുടെ ഭാവി മുൻ നിർത്തിയാണ് കേസ് ഒത്തുതീർപ്പാക്കിയെന്ന് അന്ന രാജന്‍ പ്രതികരിച്ചു.

adpost

2017 ല്‍ പുറത്തെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം അങ്കമാലി ഡയറീസിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അന്ന രാജന്‍. ചിത്രത്തിലെ ലിച്ചിയെന്ന കഥാപാത്രം തന്നെ അന്നയ്ക്ക് വലിയ പ്രേക്ഷകശ്രദ്ധയാണ് നേടിക്കൊടുത്തത്. വെളിപാടിന്‍റെ പുസ്‍തകം, ലോനപ്പന്‍റെ മാമോദീസ, മധുരരാജ, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് അഭിനയിച്ച മറ്റു പ്രധാന ചിത്രങ്ങള്‍. ഇടുക്കി ബ്ലാസ്റ്റേഴ്സ്, തലനാരിഴ എന്നിവയാണ് അന്നയുടേതായി പുറത്തെത്താനുള്ള ചിത്രങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com