ശ്രീനഗർ: ജമ്മു-കശ്മീരിലെ അതിസുരക്ഷ മേഖലയായ ഗുപ്കറിലുള്ള ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും പി.ഡി.പി പ്രസിഡന്റുമായ മഹ്ബൂബ മുഫ്തിക്ക് നോട്ടീസ്. കുറച്ചുദിവസം മുമ്പ് തനിക്ക് നോട്ടീസ് ലഭിച്ചതായി മഹ്ബൂബ അറിയിച്ചു. ഈ നോട്ടീസ് പ്രതീക്ഷിച്ചിരുന്നതായി അവർ പറഞ്ഞു.

ബംഗ്ലാവ് ജമ്മു-കശ്മീർ മുഖ്യമന്ത്രിക്കുള്ളതാണെന്നാണ് നോട്ടീസിലുള്ളത്. എന്നാൽ, തന്റെ പിതാവായ മുഫ്തി മുഹമ്മദ് സഈദിന് അദ്ദേഹം മുഖ്യമന്ത്രിപദവി ഒഴിവായശേഷം 2005 ഡിസംബറിൽ അനുവദിച്ചുകിട്ടിയതാണ് ഈ സ്ഥലം. അതിനാൽ ഭരണകൂടത്തിന്റെ അവകാശവാദം ശരിയല്ല. ഇക്കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്ന് മഹ്ബൂബ പറഞ്ഞു.
