THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, December 5, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home America പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍,പൂര്‍വ വിദ്യാര്‍ത്ഥികളടക്കംനിരവധി പേര്‍ പരാതി നൽകി

പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍,പൂര്‍വ വിദ്യാര്‍ത്ഥികളടക്കംനിരവധി പേര്‍ പരാതി നൽകി

കൊല്ലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ കസ്റ്റഡിയില്‍. കിഴക്കേക്കല്ലടയില്‍ സ്വകാര്യ സ്‌കൂളിലെ അധ്യാപകനാണ് പിടിയിലായത്. പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നല്‍കിയ പരാതിയിലാണ് പൊലീസിന്റെ നടപടി. കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

adpost

ഈയടുത്താണ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആദ്യം അധ്യാപകനെതിരെ പരാതി നല്‍കിയത്. പിന്നാലെ പൊലീസ് അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചു. പിന്നാലെ സ്‌കൂളിലെ നിരവധി വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തി. തുടര്‍ന്ന് പൂര്‍വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ അധ്യാപകനെതിരെ പീഡന പരാതി നല്‍കി.

adpost

സ്‌കൂള്‍ പ്രിന്‍സിപ്പലിന് ലഭിച്ച പരാതികള്‍, പ്രിന്‍സിപ്പല്‍ സിഡബ്ല്യുസിക്കും പൊലീസിനും കൈമാറുകയായിരുന്നു. സിഡബ്ല്യുസി അധികൃതരും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളുടെ മൊഴി രേഖപ്പെടുത്തി. പ്രതിയുടെ അറസ്റ്റ് അല്‍പസമയത്തിനകം രേഖപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com