Friday, April 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഅദാനി ഗ്രൂപ്പ് തുടർ ഓഹരി വിൽപ്പന പിൻവലിച്ചത് ഇന്ത്യയെ ബാധിക്കില്ല: നിർമ്മല സീതാരാമൻ

അദാനി ഗ്രൂപ്പ് തുടർ ഓഹരി വിൽപ്പന പിൻവലിച്ചത് ഇന്ത്യയെ ബാധിക്കില്ല: നിർമ്മല സീതാരാമൻ

ന്യൂഡൽഹി: അദാനി ഗ്രൂപ്പ് തുടർ ഓഹരി വിൽപ്പന പിൻവലിച്ചത് ഇന്ത്യയെ ബാധിക്കില്ലെന്ന് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ.ഇന്ത്യയുടെ സാമ്പത്തിക മേഖല വളരെ നന്നായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നുണ്ട്. ഇത് ഇന്ത്യയുടെ മാക്രോ ഇക്കണോമിക് സാഹചര്യങ്ങളിൽ സ്വാധീനം ചെലുത്താനാവില്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ എൽഐസിയുടേയും ബാങ്കുകളുടേയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എൽഐസിയുടേയും എസ്ബിഐയുടേയും ഇടപാടുകൾ പരിശോധിച്ചിട്ടുണ്ടെന്നും നിർന്നല സീതാരാമൻ പറഞ്ഞു. 

അദാനി പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ രാജ്യത്തിൻ്റെ വിദേശനാണ്യ കരുതൽ ശേഖരം എട്ട് ബില്യൺ വർദ്ധിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. “എഫ്‌പിഒകൾ വരും പോകും. എല്ലാ വിപണിയിലും ഈ ഏറ്റക്കുറച്ചിലുകൾ സംഭവിക്കാറുണ്ട്. എന്നാൽ എത്ര തവണ എഫ്പിഒകൾ പിൻവലിച്ചിട്ടുണ്ട്. എഫ്പിഒ പിൻവലിക്കൽ സമ്പദ് വ്യവസ്ഥയിൽ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല.’ ധനമന്ത്രി പറഞ്ഞു. കൂടാതെ എത്ര തവണ രാജ്യത്ത് എഫ്പിഒകൾ പിൻവലിച്ചിട്ടുണ്ടെന്ന് ധനമന്ത്രി ചോദിച്ചു.

അനുവദനീയമായ പരിധിക്കുള്ളിൽ നിന്നാണ് അദാനിക്ക് എൽഐസിയും എസ്ബിഐയും വായ്പ നൽകിയതെന്ന് വ്യക്തമായെന്നും മന്ത്രി പറഞ്ഞു. ആർബിഐ അദാനിയുടെ തകർച്ചയെ കുറിച്ച് പ്രസ്താവന പുറത്തുവിട്ടിട്ടുണ്ട്. സെബി ഉൾപ്പടെയുള്ള നിയന്ത്രണ ഏജൻസികൾ പ്രവർത്തിക്കുന്നത് സ്വതന്ത്രമായാണ്. ഇതിൽ സർക്കാർ ഇടപെടില്ലെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments