Wednesday, April 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ക്യാപ്റ്റനെന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ തെറ്റിദ്ധരിപ്പച്ച യുവാവ് അറസ്റ്റിൽ

ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ക്യാപ്റ്റനെന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ തെറ്റിദ്ധരിപ്പച്ച യുവാവ് അറസ്റ്റിൽ

ഇന്ത്യൻ ഭിന്നശേഷി ക്രിക്കറ്റ് ക്യാപ്റ്റനെന്ന് പറഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ തെറ്റിദ്ധരിപ്പച്ച യുവാവ് അറസ്റ്റിൽ.ക്രിക്കറ്റ് താരം ചമഞ്ഞ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെയും കായികമന്ത്രി ഉദയ നിധി സ്റ്റാലിനെയും ഇയ്യാൾ കബളിപ്പിച്ചു. രാമനാഥപുരം സ്വദേശിയായവിനോദ് ബാബുവാണ് തട്ടിപ്പ് നടത്തിയത്.

പാകിസ്താനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്‍റിൽ വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ട് വിനോദ് ബാബു മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും പറ്റിച്ചത്. ഒരു വ്യാജട്രോഫിയും ഇയാൾ സംഘടിപ്പിച്ചിരുന്നു.പിന്നോക്ക വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനാണ് ആദ്യം ഇയാളെ അഭിനന്ദിക്കാനെത്തിയത്.

പിന്നീട് മുഖ്യമന്ത്രി സ്റ്റാലിനും, കായിക മന്ത്രി ഉദയ നിധി സ്റ്റാലിനും ഇയാളെ അഭിനനന്ദിച്ചു. ഇവരോടൊപ്പമുള്ള ഫോട്ടോ ഉപയോഗിച്ച് പണപ്പിരിവ് നടത്തുകയായിരുന്നു ലക്ഷ്യം. എന്നാൽ ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ തട്ടിപ്പ് പുറത്തായി രാമനാഥപുരം പൊലീസ് വിനോദിനെതിരെ ഐപിസി 406,420 വകുപ്പുകൾ പ്രകാരം വഞ്ചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു.കുറച്ചു ദിവസം നാട്ടിൽ നിന്ന് മാറി നിന്ന തിരിച്ചെത്തി നുണക്കഥ പ്രചരിപ്പിക്കുകയായിരുന്നു. ഇയാൾ പാകിസ്താനിൽ നടന്ന ഭിന്നശേഷിക്കാരുടെ അന്താരാഷ്ട്ര ക്രിക്കറ്റ് ടൂർണമെന്‍റ് കളിക്കാൻ പോയി, ജയിച്ചു, ടീമിനെ നയിച്ചത് താനായിരുന്നു എന്നായിരുന്നു കഥ. ഇതോടെ നാട്ടുകാർ ഫ്ലെക്സ് വെയ്ക്കുകയും പൗരസ്വീകരണം നൽകുകയും ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments